Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bridge Collapses

Kozhikode

ചി​പ്പി​ലി​ത്തോ​ട്-മ​രു​തി​ലാ​വ് റോ​ഡി​ലെ ഗ​താ​ഗ​തം നി​രോ​ധി​ച്ചു

കോ​ട​ഞ്ചേ​രി: ക​ന​ത്ത മ​ഴ​യെ തു​ട​ര്‍​ന്ന് കോ​ട​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ര്‍​ഡ് ചി​പ്പി​ലി​ത്തോ​ട് - മ​രു​തി​ലാ​വ് റോ​ഡി​ലെ 25 വ​ര്‍​ഷം മു​മ്പ് നി​ര്‍​മി​ച്ച ബി​സി​ബി പാ​ലം ത​ക​ര്‍​ന്നു. പാ​ല​ത്തി​ന്‍റെ ഭാ​ഗ​ത്ത് വ​ലി​യ ഗ​ര്‍​ത്തം രൂ​പ​പ്പെ​ട്ടു.

ഇ​തേ തു​ട​ര്‍​ന്ന് ചി​പ്പി​ലി​ത്തോ​ട് - മ​രു​തി​ലാ​വ് റോ​ഡി​ലെ മേ​ല്‍​പ്പാ​ല​ത്തി​ലൂ​ടെ​യു​ള്ള ഗ​താ​ഗ​തം നി​രോ​ധി​ച്ച​താ​യി പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി നി​ഖി​ല്‍ അ​റി​യി​ച്ചു.
സ്‌​കൂ​ള്‍ വാ​ഹ​ന​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളും നാ​ട്ടു​കാ​രും ദി​വ​സ​വും ഉ​പ​യോ​ഗി​ക്കു​ന്ന പ്ര​ധാ​ന റോ​ഡാ​ണി​ത്.

സ​മീ​പ​ത്തെ കാ​ട്ടി​ല്‍ ഉ​രു​ള്‍​പൊ​ട്ട​ല്‍ ഉ​ണ്ടാ​യ​താ​ണ് ശ​ക്ത​മാ​യ മ​ഴ​വെ​ള്ള​പ്പാ​ച്ചി​ലി​ന് കാ​ര​ണ​മാ​യ​തെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​ക്കു​ട്ടി ദേ​വ​സ്യ, ക്ഷേ​മ​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്‍ വി​ന്‍​സെ​ന്‍റ് വ​ട​ക്കേ​മു​റി​യി​ല്‍, ആ​സൂ​ത്ര​ണ സ​മി​തി ഉ​പാ​ധ്യ​ക്ഷ​ന്‍ സ​ജി നി​ര​വ​ത്ത്, എ​ല്‍​എ​സ്ജി​ഡി എ​ഇ സി.​ജെ.​അ​ര്‍​ച്ച​ന, ശി​വ​ദാ​സ​ന്‍ താ​ഴെ​പാ​ലാ​ട്ട് എ​ന്നി​വ​ര്‍ സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ചു.

ദു​ര​ന്ത​നി​വാ​ര​ണ പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി പാ​ലം പു​ന​ര്‍​നി​ര്‍​മിക്കു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് വാ​ര്‍​ഡ് മെ​മ്പ​ര്‍ പി. ​ബാ​ബു പ​ട്ട​രാ​ട്ട്, വാ​ര്‍​ഡ് ക​ണ്‍​വീ​ന​ര്‍ സി.​എം ജോ​സ​ഫ്, ചെ​ന്നി​ക്ക​ര സ​ജി, പു​ളി​ന്ത​റ ത​ങ്ക​ച്ച​ന്‍ പാ​ല​കാ​മ​റ്റ​ത്തി​ല്‍ എ​ന്നി​വ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Latest News

Corehub Up